ഇബാദത്ത് ഖാന
(Ibadat Khana)
രചയിതാവ്:
ടിപ്പു സൽമാൻ മഖ്ദൂം
പഞ്ചാബിയിൽനിന്ന് പരിഭാഷപ്പെടുത്തിയത്
1581
ഫത്തേപൂർ സിക്രി
അക്ബറിന്റെ പോർച്ചുഗീസ് രാജ്ഞിയായ മരിയ അവന്റെ
മടിയിലിരുന്ന് കൊഞ്ചിക്കുഴയുകയായിരുന്നു. അവളെ വിട്ടുപോകാന്‍ അക്ബറിന്റെ മനസ്സിന്
ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല, എങ്കിലും പോകാതിരിക്കാൻ വയ്യ; ഇബാദത്ത് ഖാനയിൽ സകല
പണ്ഡിതന്മാരും അവനെ കാത്തിരിക്കുകയാണ്.
"മതിയെടോ പ്രാണേശ്വരീ, ഇനി എന്നെ വിട്ടയയ്ക്കൂ. ഇന്നത്തെ രാത്രി എനിക്ക് ഇബാദത്ത് ഖാനയിലാണ് ചെലവഴിക്കേണ്ടത്." മുഗൾ ചക്രവർത്തിയായ അക്ബർ സ്നേഹത്തോടെ മരിയയുടെ വഴക്കമുള്ളതും നഗ്നവുമായ അരക്കെട്ടിൽ കൈ വെച്ച് അവളെ ഒരു വശത്തേക്ക് മാറ്റാൻ ശ്രമിച്ചു.
